
രണ്ടാം മറഡോണ ലയണല്‍ മെസിയേയും സ്പാനിഷ് കരുത്തുമായെത്തിയ ഫെര്‍നാന്‍ഡോ ടോറസിനേയും പിന്തള്ളി ഇതിഹാസ താരം പെലയില്‍ നിന്ന് ഫിഫാ ഫുട്ബോളര് ഓഫ് ദ ഇയര്‍ അവാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ പറഞ്ഞത് ജീവിതത്തിലെ മറക്കാനാകാത്ത മുഹൂര്‍ത്തമെന്നാണ്. അതു തന്നെയാവും പ്രീമിയര്‍ലീഗിനെയും ഫുട്ബോളിനേയും സ്നേഹിക്കുന്ന ആരാധകര്‍ക്കും പറയാനുള്ളത്. റൊണാള്‍ഡോ സമ്മാനിച്ച അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ തങ്ങള്‍ക്കും മറക്കാനാകാത്തത് തന്നെയെന്ന്. അതു തന്നെ എനിക്കും പറയാനുള്ളത്. ഇനിയും അതു പ്രതീക്ഷിച്ചു കൊണ്ട് റൊണാള്‍ഡോയ്ക്ക് എന്റെ ഒരെളിയ സമ്മാനം...





