Thursday, January 15, 2009

പോര്‍ച്ചുഗല്‍ രാജകുമാരന്‍



രണ്ടാം മറഡോണ ലയണല്‍ മെസിയേയും സ്‌പാനിഷ്‌ കരുത്തുമായെത്തിയ ഫെര്‍നാന്‍ഡോ ടോറസിനേയും പിന്തള്ളി ഇതിഹാസ താരം പെലയില്‍ നിന്ന്‌ ഫിഫാ ഫുട്‌ബോളര്‍ ഓഫ്‌ ദ ഇയര്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങുമ്പോള്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ പറഞ്ഞത്‌ ജീവിതത്തിലെ മറക്കാനാകാത്ത മുഹൂര്‍ത്തമെന്നാണ്‌. അതു തന്നെയാവും പ്രീമിയര്‍ലീഗിനെയും ഫുട്‌ബോളിനേയും സ്‌നേഹിക്കുന്ന ആരാധകര്‍ക്കും പറയാനുള്ളത്‌. റൊണാള്‍ഡോ സമ്മാനിച്ച അവിസ്‌മരണീയ മുഹൂര്‍ത്തങ്ങള്‍ തങ്ങള്‍ക്കും മറക്കാനാകാത്തത്‌ തന്നെയെന്ന്‌. അതു തന്നെ എനിക്കും പറയാനുള്ളത്‌. ഇനിയും അതു പ്രതീക്ഷിച്ചു കൊണ്ട്‌ റൊണാള്‍ഡോയ്‌ക്ക്‌ എന്റെ ഒരെളിയ സമ്മാനം...

ലാല്‍ സലാം


സിരകളില്‍ ഓടുന്ന രക്തത്തിന്റെ നിറമേതെന്നു ചോദിച്ചാല്‍ രക്തപതാകയുടെ നിറമെന്നു പറയുന്ന ഒരേയൊരു കമ്യൂണിസ്റ്റേ ഇന്നു ജീവിച്ചിരുപ്പുള്ളുവെന്നാണ്‌ എന്റെ വിലയിരുത്തല്‍. അത്‌ മറ്റാരുമല്ല. മിമിക്രികാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരല്‌പം മസില്‍ കൂടുതലുള്ള സാക്ഷാല്‍ വി.എസ്‌ അച്യുതാനന്ദന്‍. ഈ എക്‌സ്‌ട്രാ മസിലുള്ളതു കൊണ്ടാകും പലപ്പോഴും പിണറായുടെ വേലത്തരങ്ങള്‍ക്കു മുന്നില്‍ മസിലു പിടിച്ച്‌ വശായിപ്പോകുന്നത്‌. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ മൂന്നാര്‍ ദൗത്യത്തിനു വേണ്ടി സഖാവ്‌ വി.എസ്‌ മസിലും പെരുപ്പിച്ച്‌ രംഗത്തിറങ്ങിയപ്പോള്‍ എന്റെ ബ്രഷ്‌ ഇങ്ങനെ ചലിച്ചു... ലാല്‍ സലാം സഖാവെ

കാവ്യാ മാധവം

കാവ്യമനോഹരി. കോളജ്‌ കാലഘട്ടത്തില്‍ കൂട്ടുകാര്‍ പറഞ്ഞ അഴകളവുകള്‍ എല്ലാം തികഞ്ഞവളെ തേടിനടന്നപ്പോള്‍ എന്നെ വിഡ്‌ഢിയാക്കാന്‍ തിരശീലയില്‍ ജനിച്ചവള്‍. ഒടുവില്‍ അപ്രതീക്ഷിതമായി പ്രവാസ ജീവിതത്തിന്റെ തിരശീല നീക്കിയെത്തിയവനു മുന്നില്‍ മിന്നുകെട്ടാന്‍ തയാറായപ്പോള്‍ തകര്‍ന്നടിഞ്ഞത്‌ എന്റെ സൗന്ദര്യ സങ്കല്‍പങ്ങളായിരുന്നു. കഴിഞ്ഞ ഒരു മാസക്കാലയളവില്‍ കാംപസില്‍ നടന്ന ചര്‍ച്ചകളെക്കുറിച്ചുള്ള സര്‍വേ റിപ്പോര്‍ട്ട്‌ വായിച്ചാലറിയാം കാവ്യ കേരളീയ സൗന്ദ്യരത്തിന്റെ മുഖമുദ്രയായിരുന്നുവെന്ന്‌. ഇനി അത്‌ നിശ്ചലിനു സ്വന്തം. ഓള്‍ ദ ബെസ്‌റ്റ്‌ നിശ്ചല്‍. ഇത്‌ കാവ്യക്കും നിശ്ചലിനുമുള്ള എന്റെ വിവാഹ സമ്മാനം.

മഹാരാജാവ്‌

തോല്‍വിയും കോഴയും ചാണകക്കുഴിയിലേക്ക്‌ തള്ളിയ ഇന്ത്യന്‍ ക്രിക്കറ്റിനെ കൈപിടിച്ചുയര്‍ത്താന്‍ അവതരിച്ച മിശിഹ. ധാര്‍ഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും മൂര്‍ത്തിമദ്‌ഭാവമെന്ന്‌ എതിരാളികള്‍ അടക്കം പറഞ്ഞെങ്കിലും രാജകീയ പ്രൗഡിയോടെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ ഇന്നത്തെ ടീം ഇന്ത്യയാക്കിയപ്പോള്‍ എന്റെയുള്ളില്‍ ജനിച്ച ആരാധന ഗാംഗുലിയെ ഇങ്ങനെ എന്റെ ബ്രഷിന്‍ തുമ്പിലെത്തിച്ചു.

Tuesday, January 13, 2009

കാലം തെറ്റി കൊഴിഞ്ഞ പൊന്‍തൂവല്‍



സ്റ്റെഫി ഗ്രാഫിനു ശേഷം ടെന്നീസ്‌ ലോകം കണ്ട മികച്ച താരങ്ങളിലൊന്നായിരുന്നു ജസ്‌റ്റിന്‍ ഹെനിന്‍. ആരവങ്ങളില്ലാതെ വന്നു ലോകം കീഴടക്കിയ പ്രതിഭ. ഒന്നാം നമ്പര്‍ സ്ഥാനത്ത്‌ റിക്കാര്‍ഡ്‌ സമയം ചിലവഴിച്ച താരം. വരവു പോലെ തന്നെ ആരവങ്ങളില്ലാത്ത മടക്കവും. അപ്രതീക്ഷിതമായ വിടവാങ്ങല്‍ ഹെനിനെ എന്റെ ചായപ്പെട്ടിയിലെത്തിച്ചു...

പ്രതിഭകളിലെ പ്രതിഭാസം


ക്രിക്കറ്റ്‌ ഒരു മതമെങ്കില്‍ സച്ചിന്‍ അവിടുത്തെ ദൈവം. ഇതു ഏതോ ക്രിക്കറ്റ്‌ പ്രേമി പണ്ടൊരിക്കല്‍ പറഞ്ഞ വാക്കുകള്‍. പിന്നീട്‌ ക്രിക്കറ്റ്‌ പറച്ചിലുപകാരായ സുനില്‍ ഗവാസ്‌കറും, ഇയാന്‍ ചാപ്പലും, രവി ശാസ്‌ത്രിയും ഏറ്റു പറഞ്ഞു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ദൈവം അവരെക്കൊണ്ടു പറയിച്ചു. അതെ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ഏതോ ഒരു ഭാവം എന്റെ ബ്രഷില്‍ താളം തെറ്റിവന്നപ്പോള്‍..